ആളൂരിൽ വൃദ്ധമാതാവിനെ കിണറ്റിലിട്ടു കൊന്ന മകൻ റിമാന്റിൽ.

ആളൂരിൽ വൃദ്ധമാതാവിനെ
കിണറ്റിലിട്ടു കൊന്ന മകൻ റിമാന്റിൽ.

ഇരിങ്ങാലക്കുട : ആളൂരിൽ 65
കാരിയായ അമ്മയെ കിണറ്റിൽ
തള്ളിയിട്ടു കൊന്ന കേസ്സിലെ പ്രതി
താഴേക്കാട് കണക്കുംകട സുരേഷിനെ
41 വയസ്സ് റിമാന്റ് ചെയ്തു. ഇന്നലെ
തന്നെ പോലീസ് കസ്റ്റഡിയിലായെങ്കിലും
പ്രതി കുറ്റം സമ്മതിച്ചിരുന്നില്ല.


ഇരിങ്ങാലക്കുട ഡി. വൈ.എസ്.പി.
ബാബു കെ.തോമസ്. ഇൻസ്പെക്ടർ
എം.ബി. സിബിൻ ,എസ്.ഐ. കെ.എസ്.
സുബിന്ദ് എന്നിവുടെ നേതൃത്വത്തിൽ
ദീർഘനേരം ചോദ്യം ചെയ്യലിലാണ്
ഇയാൾ കുറ്റസമ്മതം നടത്തിയത്.
ഇന്നലെ നാലു മണിയോടെയാണ്
നാടിനെ നടുക്കിയ സംഭവങ്ങൾ
അരങ്ങേറിയത്. മദ്യത്തിനും
കഞ്ചാവിനും അടിയായ പ്രതി നിരന്തരം
വീട്ടിലും നാട്ടിലും പ്രശ്നക്കാരനാണ്.
അതുകൊണ്ടു തന്നെ ഇയാൾ
വലിച്ചിഴച്ച് കൊണ്ടുപോകുമ്പോൾ അമ്മ
ഉച്ചത്തിൽ കരഞ്ഞെങ്കിലും നാട്ടുകാർ
ഭയപ്പാടു മൂലം സംഭവസ്ഥലത്തേക്ക്
വരാൻ വൈകി. പോലീസ് എത്തി ഏറെ
ബലപ്രയോഗത്തിലൂടെയാണ് പ്രതിയെ
പിടികൂടിയത്. സംഭവ ദിവസം പ്രതി
പറമ്പി റോഡിൽ പാർക്ക് ചെയ്തിരുന്ന
ലോറി അടിച്ചു തകർത്തിരുന്നു.
വീട്ടിലെത്തിയ ഇയാൾ പണം ചോദിച്ച്
സഹോദരനെ കുക്കറിന്റെ അടപ്പു
കൊണ്ട് അടിച്ച് പരിക്കേൽപിച്ചിരുന്നു.
സഹോദരന് കിട്ടിയ അപകട
ഇൻഷൂറൻസ് തുക ചോദിച്ചായിരുന്നു
മർദ്ദനം . പ്രാണരക്ഷാർത്ഥം സഹോദരൻ
വീട്ടിൽ നിന്നു ഓടി രക്ഷപ്പെട്ടു.
അതോടെ മാതാവിന് നേരേ
തിരിയുകയായിരുന്നു. രക്ഷപ്പെടാൻ
ശ്രമിച്ചെങ്കിലും കഴുത്തിലൂടെ കയ്യിട്ട്
പിടിച്ച് വലിച്ച് കൊണ്ടുപോയി പ്രതി
വൃദ്ധയെ കിണറ്റിലേക്ക്
തള്ളിയിടുകയായിരുന്നു. പോലീസും
ഫയർഫോഴ്സും നാട്ടുകാരും കൂടി
കിണറ്റിൽ നിന്നു പുറത്തെടുത്തെങ്കിലും
മരിച്ചിരുന്നു. പോലീസിനെ ആക്രമിച്ചതും
അയൽവാസിയെ തല്ലിയതുമടക്കം
ആളൂർ സ്റ്റേഷനിൽ ആറും ചാലക്കുടി,
ഇരിങ്ങാലക്കുട സ്റ്റേഷനുകളിൽ ഓരോ .
കേസിലും പ്രതിയാണ് അറസ്റ്റിലായ
സുരേഷ്. എസ്.ഐ.മാരായ പ്രദീപൻ,
സിജുമോൻ, ദാസൻ
എ.എസ്.ഐമാരായ ടി.ആർ.ബാബു,
ജോഷി, സന്തോഷ്, സീനിയർ സി.പി. ഒ
മാരായ വിനോദ്, കെ.ഒ.വിൽസൻ ,
അജിത്ത്, റിക്സൻ , ധനലക്ഷ്മി,സി.പി.
ഒ മാരായ അരുൻ, ശ്യാം, ബിജുകുമാർ
എന്നിവരാണ് പോലീസ് സംഘത്തിൽ
ഉണ്ടായിരുന്നത്.

Please follow and like us: