ജാമ്യത്തിലിറങ്ങിയ പ്രതികൾ കവർച്ചാ
കേസ്സിൽ അറസ്റ്റിൽ; പിടിയിലായത് 19
ഓളം കേസ്സുകളിലെ പ്രതിയായ ഡ്യൂക്ക്
പ്രവീൺ അടക്കം നിരവധി
കേസ്സുകളിലെ പ്രതികളായ മൂന്ന് പേർ.
ഇരിങ്ങാലക്കുട : കൈപമംഗലം
സ്വദേശികളായ യുവാക്കളെ കത്തി
കണിച്ച് തട്ടിക്കൊണ്ടുപോയി പണവും
മൊബൈലും കവന്ന കേസ്സിൽ സ്ഥിരം
കുറ്റവാളികളായ മൂന്നുപേർ
അറസ്റ്റിലായി. ഇരിങ്ങാലക്കുട
പൊറത്തിശ്ശേരി മുതിര പറമ്പിൽ
പ്രവീൺ 23 വയസ്സ്, അരിപ്പാലം
നടുവത്തുപറമ്പിൽ വിനു സന്തോഷ് 22
വയസ്സ്, കരുവന്നൂർ കറുത്ത പറമ്പിൽ
അനുമോദ് 22 വയസ്സ് എന്നിവരാണ്
അറസ്റ്റിലായത്. ചെറുപ്രായത്തിൽ
തന്നെ ക്രിമിനൽ കേസ്സുകളിൽ
പ്രതികളായ ഇവർ കഞ്ചാവിനും വട്ടു
ഗുളികയ്ക്കും അടിമകളാണ്.
കൊലപാതകശ്രമം തട്ടിക്കൊണ്ട്
പോകൽ, മയക്കുമരുന്ന് കേസ്
സുകളിലെ പ്രതികളാണ് മൂന്നുപേരും.
ഇക്കഴിഞ്ഞ ബുധനാഴ്ച ഇരിങ്ങാലക്കുട
പൂച്ചക്കുളത്തുവച്ച് ബൈക്കിൽ
പോകുകയായിരുന്ന കൈപമംഗലം
സ്വദേശിയായ യുവാവിനെ
സ്കൂട്ടറിലെത്തിയ സംഘം കത്തി
കാണിച്ച് തടഞ്ഞു നിറുത്തി മർദ്ദിച്ച്
ബലമായി ഇവരുടെ സ്കൂട്ടറിൽ കയറ്റി
മൂന്നാം പ്രതി അനുമോദിന്റെ
വീട്ടിലെത്തിച്ചു ഇരുവരേയും കത്തി
മുനയിൽ നിറുത്തി മൊബൈൽ ഫോൺ
കവരുകയും ഗൂഗിൾ പേ വഴി മുവ്വായിരം
രൂപ പ്രതികളുടെ അക്കൗണ്ടിലേക്ക്
ട്രാൻസ്ഫർ ചെയ്യിപ്പിക്കുകയും
ചെയ്തതിനായിരുന്നു കേസെടുത്തത്.
സംഭവത്തിനു ശേഷം പ്രതികൾ അവിടെ
നിന്നു എറണാകുളത്തേക്ക്
രക്ഷപ്പെടുകയായിരുന്നു.
ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.
ബാബു കെ തോമസിന്റെ
നിർദ്ദേശാനുസരണം ഇൻസ്പെക്ടർ
സുധീരന്റെ നേതൃത്വത്തിൽ പോലീസ്
സംഘം വ്യാപകമായി അന്വേഷണം
നടത്തിവരികയായിരുന്നു. മട്ടാഞ്ചേരി
പോലീസിന്റെ സഹായത്തോടെയാണ്
ഇരിങ്ങാലക്കുട പോലീസ് പ്രതികളെ
കസ്റ്റഡിയിൽ എടുത്തത്. ചോദ്യം
ചെയ്യലിൽ പ്രതികൾ കുറ്റം
സമ്മതിച്ചിട്ടുണ്ട്.
അറസ്റ്റിലായ പ്രതികൾ വൈദ്യ
പരിശോധനയ്ക്കിടെ ഇരിങ്ങാലക്കുട
താലൂക്ക് ആശുപത്രിയിലെ ചുമരിലും
കട്ടിലിലും തല ഇടിച്ച് ഭീകരാന്തരീക്ഷം
സൃഷ്ടിക്കാനും ശ്രമിച്ചിരുന്നു.
കൃത്യത്തിന് ഇവർ ഉപയോഗിച്ച
വാഹനവും ആയുധങ്ങളും
കണ്ടെടുക്കേണ്ടതുണ്ട്. റിമാന്റാലായ
ഇവരെ കൂടുതൽ അന്വേഷണത്തിനായി
കസ്റ്റഡിയിൽ വാങ്ങുമെന്ന് പോലിസ്
അറിയിച്ചു. എസ്.ഐ. മാരായ
വി.ജീഷിൽ, കെ.ഷറഫുദീൻ, സി.എം ക്ലീറ്റസ്, എ.എസ്.ഐ കെ.എ.ജോയി,
സീനിയർ സിവിൽ പോലീസുകരായ
കെ.എസ്. ഉമേഷ് സോണി സേവ്യർ ,
ഫൈസൽ, ഇ.എസ്. ജീവൻ എന്നിവരും
പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു.
ഇരിങ്ങാലക്കുടയിൽ യുവാക്കളെ
കത്തി കാണിച്ച് തട്ടിക്കൊണ്ടുപോയി
പണവും മൊബൈൽ ഫോണും കവർന്ന
പ്രതികൾക്ക് പ്രായം ഇരുപതും
ഇരുപത്തിമൂന്നും മാത്രം. എന്നാൽ ഇവർ
കൊലപാതക ശ്രമം അടക്കം നിരവധി
കേസ്സിലെ പ്രതികളാണ്.
കേസ്സിലെ ഒന്നാം പ്രതി പ്രവീണിന്
പ്രവീണിന് പ്രായം 23.കാട്ടൂർ
ഇരിങ്ങാലക്കുട വലപ്പാട് മാള കൊരട്ടി
സ്റ്റേഷനുകളിലായി പത്തൊൻപതു
ക്രിമിനൽ കേസ്സിലെ പ്രതിയാണ്. രണ്ടാം
പ്രതി വിനു സന്തോഷിന് പ്രായം 22.
കാട്ടൂർ ചേർപ്പ് ഇരിങ്ങാലക്കുട
സ്റ്റേഷനുകളിലായി ആറു ക്രിമിനൽ
കേസ്സുകളിൽ പ്രതി. മൂന്നു മാസം മുൻപ്
കരുവന്നൂരിൽ ബസ് തടഞ്ഞു നിറുത്തി
കണ്ടക്ടറെ കുത്തി കൊലപ്പെടുത്താൻ
ശ്രമിച്ച കേസ്സിലെ ഒന്നാം പ്രതിയാണ്
ഇപ്പോൾ ചോറ്റാനിക്കര താമസിക്കുന്ന
വിനു സന്തോഷ്. ഈ കേസ്സിൽ
ജാമ്യത്തിലിറങ്ങിയിട്ട്
ദിവസങ്ങൾ മാത്രമായിട്ടുള്ളു. മൂന്നാം
പ്രതി അനുമോദിന് പ്രായം 22
ഇരിങ്ങാലക്കുട മതിലകം
സ്റ്റേഷനുകളിലായി പതിനൊന്നു
ക്രിമിനൽ കേസ്സിലെ പ്രതിയാണ്.
ഇയാളുടെ ജേഷ്ഠൻ മാണ്ടു എന്ന
അഭിനന്ദ് ഇരിങ്ങാലക്കുട വിജയൻ
കൊലപാതകക്കേസിൽ കഴിഞ്ഞ മാസം
കോടതി ശിക്ഷിച്ച് ജയിലിലാണ് ഇയാളും
നിരവധി ക്രിമിനൽ കേസ്സുകളിലും
പ്രതിയാണ്. കരുവന്നൂർ പുഴയുടെ
തീരത്തുള്ള ഇയാളുടെ വീട്
ക്രിമിനലുകളുടെ താവളമാണ്. പോലീസ്
എക്സൈസുകാർ
അന്വേഷിച്ചെത്തിയാൽ ഇവർ പുഴയിൽ
ചാടി നീന്തി രക്ഷപ്പെടുക പതിവാണ്.