കൊറോണക്കാലത്ത് ഓൺലൈൻ ക്ലാസ്റൂമൊരുക്കി ക്രൈസ്റ്റ് കോളേജ് അധ്യാപകർ….

ഇരിങ്ങാലക്കുട:നാടെങ്ങും കൊറോണ ഭീതിയിൽ വിദ്യാലയങ്ങൾക്ക് അവധി നൽകിയപ്പോൾ വിദ്യാർത്ഥികൾക്ക് നഷ്ടമായത് അധ്യയന വർഷത്തിലെ അവസാന നാളുകളും പൂർത്തീകരിക്കേണ്ട പാഠഭാഗങ്ങളുമാണ്. എന്നാൽ വിദ്യാർഥികളുടെ ഈ നഷ്ടം നികത്തുകയാണ്  ക്രൈസ്റ്റ് കോളേജിലെ ഒരുപറ്റം അധ്യാപകർ. ഡിഗ്രി രണ്ടും നാലും സെമസ്റ്റർ വിദ്യാർഥികൾക്കായാണ് ഈ അധ്യാപകർ ഓൺലൈൻ വീഡിയോ ട്യൂട്ടോറിയലുകൾ തയാറാക്കുന്നത്. കോളേജ് IQAC യുടെ നേതൃത്വത്തിൽ സജ്ജീകരിച്ചിരിക്കുന്ന രണ്ട്‌ റെക്കോഡിങ് സ്റ്റുഡിയോകളാണ് ഇതിനായി പ്രവർത്തിക്കുന്നത്. ക്ലാസുകൾക്ക് ശേഷം ഓൺലൈനായി പരീക്ഷ നടത്തുന്നതിനുള്ള സൗകര്യവും ഉണ്ടായിരിക്കും. അവധിയിലാണെങ്കിലും തങ്ങളുടെ ക്ലാസ്സുകൾ നഷ്ടപ്പെടാത്ത ഈ സംവിധാനം വിദ്യാർഥികൾ ആവേശപൂർവം സ്വീകരിച്ചുവെന്ന് പ്രിൻസിപ്പാൾ ഡോ. മാത്യു പോൾ ഊക്കൻ അഭിപ്രായപ്പെട്ടു. മറ്റു കോളേജുകളിലെ വിദ്യാർഥികൾക്കും ഈ സൗകര്യം ലഭ്യമാക്കുന്നതിന് വീഡിയോ ട്യൂട്ടോറിയലുകൾ യൂട്യൂബിൽ സംപ്രേക്ഷണം ചെയ്യുന്നു. താൽപര്യമുള്ളവർക്ക് ക്രൈസ്റ്റ് ഓപ്പൺ കോഴ്സ് വെയർ ( christ open courseware) എന്ന യൂട്യൂബ് ചാനലിൽ കണവുന്നതാണെന്നു IQAC കോഓർഡിനേറ്റർ ഡോ. റോബിൻസൺ പൊൻമിനിശ്ശേരി പറഞ്ഞു. മാത്രമല്ല ഏതെങ്കിലും സ്കൂളുകളോ കോളേജുകളോ ആവശ്യപ്പെട്ടാൽ ആവശ്യമായ സാങ്കേതിക സഹായം ചെയ്തുകൊടുക്കുന്നതാണ്. മീഡിയ അസിസ്റ്റന്റ് വിൻജോ വിൻസെന്റ്, ജിജോ, പ്രജീഷ്, ഹരി എന്നിവരുടെ സഹായത്തോടെയാണ് അധ്യാപകർ ഓൺലൈൻ ക്ലാസുകൾ തയാറാക്കുന്നത്.

Please follow and like us:

Comments are closed, but trackbacks and pingbacks are open.