മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ അനുമോദിച്ച് മന്ത്രി ഡോ ആർ ബിന്ദു   ഇരിങ്ങാലക്കുട : യൂറോപ്യൻ യൂണിയൻ്റെ 2.5 കോടി രൂപയുടെ മേരിക്യൂറി ഫെല്ലോഷിപ്പ് കരസ്ഥമാക്കിയ ഇരിങ്ങാലക്കുട സ്വദേശിനി ഫാത്തിമ ഷഹ്സീനയെ ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു വീട്ടിലെത്തി അനുമോദിച്ചു. പോർച്ചുഗലിലെ മിൻഹോ സർവ്വകലാശാലയിൽ ഗവേഷണ പഠനത്തിനുള്ള അവസരമാണ് ഇരിങ്ങാലക്കുട കരുവന്നൂർ എട്ടുമന സ്വദേശിയായ പുന്നിലത്ത് സിദ്ദീഖിൻ്റേയും ഷബീനയുടേയും മകളായ ഫാത്തിമക്ക് ലഭിച്ചിരിക്കുന്നത്.Continue Reading

ഇരിങ്ങാലക്കുട കെഎസ് പാർക്കിൽ ബാലകലോൽസവം നവംബർ 12, 13, 14 തീയതികളിൽ ഇരിങ്ങാലക്കുട : ശിശുദിനാഘോഷങ്ങളുടെ ഭാഗമായി കെഎസ്ഇ ലിമിറ്റഡിൻ്റെ കീഴിലുള്ള കെ എസ് പാർക്കിൻ്റെ ആഭിമുഖ്യത്തിൽ സ്കൂൾ വിദ്യാർഥികളെ പങ്കെടുപ്പിച്ച് കൊണ്ട് നവംബർ 12 മുതൽ 14 വരെ ചിത്രരചന, ലളിത ഗാനം, സംഘഗാനം, പ്രസംഗം, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ് , ഫാൻസി ഡ്രസ്സ്, ബേബി പ്രിൻസ്, ബേബി പ്രിൻസസ് എന്നിവയിൽ മൽസരങ്ങൾ നടത്തുന്നു. തുടർച്ചയായ 26-മത്തെContinue Reading

36-മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം; പന്തലിൻ്റെ കാൽനാട്ടുകർമ്മം ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻ്റെ പന്തൽ കാൽ നാട്ടുകർമ്മം ലിറ്റിൽ ഫ്ളവർ സ്കൂളിൽ വച്ച് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.എം.ബാലകൃഷ്ണൻ നിർവ്വഹിച്ചു .ജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി.ഷൈല അദ്ധ്യക്ഷത വഹിച്ചു.സിനിമാതാരം മാസ്റ്റർ നീരജ്കൃഷ്ണ മുഖ്യാതിഥിയായിരുന്നുസ്റ്റേജ് പന്തൽ കൺവീനർപിഎം.സാദിഖ്,എ.സി.സുരേഷ് വാര്യർ, സി.പി.ജോബി ,പി.ടി.സെമിറ്റോ , സ്കൂൾ ഹെഡ്മിസ്ട്രസ് സിസ്റ്റർ സുദീപ,പ്രിൻസിപ്പാൾ ലിജോContinue Reading

തദ്ദേശതിരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യവികസന മുന്നണിയും; വാർഡ് 31 ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് വികസന മുന്നണി ; എൻഡിഎ സ്ഥാനാർഥി പട്ടിക രണ്ട് ദിവസത്തിനുള്ളിൽ; യുഡിഎഫ്, എൽഡിഎഫ് മുന്നണി ചർച്ചകൾ അന്തിമ ഘട്ടത്തിലേക്ക്   ഇരിങ്ങാലക്കുട : തദ്ദേശ തിരഞ്ഞെടുപ്പിൽ ഇരിങ്ങാലക്കുട നഗരസഭയിലേക്ക് മൽസരിക്കാൻ സ്വതന്ത്ര്യ വികസന മുന്നണിയും. വാർഡ് 31 ൽ ( ക്രൈസ്റ്റ് കോളേജ് ) ൽ സ്ഥാനാർഥിയെ അവതരിപ്പിച്ച് കൊണ്ട് വികസന മുന്നണി പ്രവർത്തനംContinue Reading

36- മത് റവന്യൂ ജില്ലാ സ്കൂൾ കലോത്സവം ഇരിങ്ങാലക്കുടയിൽ; സംഘാടക സമിതി ഓഫീസ് ബോയ്സ് സ്കൂളിൽ പ്രവർത്തനം തുടങ്ങി. ഇരിങ്ങാലക്കുട :നവംബർ 18 മുതൽ 21 വരെ ഇരിങ്ങാലക്കുട വച്ച് നടക്കുന്ന മുപ്പത്താറാമത് റവന്യൂ ജില്ലാ കലോത്സവത്തിൻറെ സംഘാടക സമിതി ഓഫീസ് ഗവ.ബോയ്സ് സ്കൂളിൽ പ്രവർത്തനം ആരംഭിച്ചു. ടൗൺ ഹാൾ മുഖ്യ വേദിയാക്കി കൊണ്ട് പട്ടണത്തിലെ വിവിധ സ്കൂളുകളിലെ 22 ഓളം വേദികളിലായിട്ടാണ് കലോൽസവം. സംഘാടക സമിതി ഓഫീസ് ഉദ്ഘാടനവുംContinue Reading

ജയിലിൽ വെച്ച് പരിചയപ്പെട്ട താണിശ്ശേരി സ്വദേശിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിക്കുകയും മൊബൈൽ ഫോണും പണവും തട്ടിയെടുക്കുകയും ചെയ്ത പ്രതി അറസ്റ്റിൽ   ഇരിങ്ങാലക്കുട : കരൂപ്പടന്നയിൽ വാടകയ്ക്ക് താമസിക്കുന്ന താണിശ്ശേരി പുതുപ്പാറ വീട്ടിൽ ഷാജിയെ (49) കത്തി കൊണ്ട് അക്രമിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയും1500 രൂപ വില വരുന്ന ഫോണും 3000 രൂപ വിലയുള്ള രണ്ട് വാച്ചുകളും 4000 രൂപയും കവർന്ന കേസിലെ പ്രതി പുത്തൻചിറ കോവിലകത്ത് പറമ്പിൽ ഫസൽ (18) നെContinue Reading

പരസ്യ ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയ്ക്ക് ഇരട്ടത്താപ്പെന്ന് ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ; അസോസിയേഷൻ ജില്ലാ സമ്മേളനം നവംബർ 13 ന് വെള്ളാങ്ങല്ലൂരിൽ   ഇരിങ്ങാലക്കുട : പൊതുയിടങ്ങളിൽ സ്ഥാപിച്ചിട്ടുള്ള അനധികൃത ബോർഡുകൾ നീക്കുന്ന കാര്യത്തിൽ ഇരിങ്ങാലക്കുട നഗരസഭയുടെ ഇരട്ടത്താപ്പിൽ പ്രതിഷേധിച്ച് ആൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ . 2024 ഡിസംബറിൽ മെയിൻ റോഡിൽ ഒരു സ്വകാര്യ വ്യക്തിയുടെ ഗേറ്റിന് മുമ്പിൽ സംസ്ഥാന സമ്മേളനത്തിൻ്റെ പ്രചരണാർത്ഥം അസോസിയേഷൻ വച്ചിരുന്ന ബോർഡ്Continue Reading

സംസ്ഥാന ഭിന്നശേഷി അവാർഡ് ; ക്രൈസ്റ്റ് കോളേജിലെ തവനിഷിന്റെ സവിഷ്കാരക്ക് സംസ്ഥാന അംഗീകാരം   തൃശ്ശൂർ : കേരള സംസ്ഥാന ഭിന്നശേഷി പുരസ്‌കാരം ക്രൈസ്റ്റ് കോളേജിന്. ക്രൈസ്റ്റ് കോളേജിലെ സാമൂഹ്യ സേവന സംഘടനയായ തവനിഷിന്റെ നേതൃത്വത്തിൽ ഭിന്നശേഷിക്കാർക്ക് സഹായമെത്തിക്കുന്നതിലും പുനരധിവാസത്തിലും മികച്ച പിന്തുണ നൽകുന്ന വിദ്യാഭ്യാസ സ്ഥാപനം എന്ന വിഭാഗത്തിലാണ് പുരസ്‌കാരം. സ്ഥാപനത്തിനകത്തും പുറത്തും ഉൾച്ചേർക്കൽ ഉറപ്പാക്കുന്ന രീതിയിൽ പിന്തുണ സേവനങ്ങൾ തവനിഷ് നൽകി വരുന്നു. അവബോധ രൂപീകരണ പ്രവർത്തനങ്ങളുംContinue Reading

കെ – സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്ന് കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം   ഇരിങ്ങാലക്കുട : കെ- സെറ്റ് പരീക്ഷയിൽ നിന്നും നിലവിലെ അധ്യാപകരെ ഒഴിവാക്കണമെന്നും ഭിന്ന ശേഷി നിയമനവുമായി ബന്ധപ്പെട്ട് അധ്യാപകരുടെ നിയമനം തടസ്സപ്പെടുന്ന അവസ്ഥ ഒഴിവാക്കണമെന്നും കെഎസ്ടിഎ ഇരിങ്ങാലക്കുട ഉപജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ബിആർസി ഹാളിൽ നടന്ന സമ്മേളനം സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോ പി സി സിജി ഉദ്ഘാടനം ചെയ്തു.Continue Reading

ഹരിത കേരള മിഷൻ വൃക്ഷവത്ക്കരണം; മുരിയാട് പഞ്ചായത്തിന് ജില്ലയിൽ മൂന്നാം സ്ഥാനം   തൃശ്ശൂർ : ഹരിത കേരളം മിഷൻ്റെ ഒരു തൈ നടാം ജനകീയ വൃക്ഷവത്കരണ പദ്ധതിയുടെ ഭാഗമായി മുരിയാട് പഞ്ചായത്തിൽ നടപ്പിലാക്കിയ വൃക്ഷവത്കരത്തിനും പച്ചത്തുരുത്ത് പ്രവർത്തനങ്ങൾക്കും അംഗീകാരം. ജില്ലയിൽ മൂന്നാം സ്ഥാനത്തിനുള്ള അവാർഡ് റവന്യൂ മന്ത്രി കെ രാജനിൽ നിന്നും പഞ്ചായത്ത് പ്രസിഡൻറ് ജോസ് ജെ ചിറ്റിലപ്പിള്ളിയും സെക്രട്ടറിയും എം ശാലിനിയും ഭരണസമിതി അംഗങ്ങളും ചേർന്ന് ഏറ്റുവാങ്ങി.Continue Reading